തലശേരിയിൽ ജലസംഭരണിയില്‍ വീണുമരിച്ച യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് പൊതുപ്രവര്‍ത്തകന്‍ കെ. എം രഘുനാഥ്

ragu

 തലശേരി : തലശേരി നഗരസഭാ സ്റ്റേഡിയം കോംപ്ളക്സിലെ മൂടിയില്ലാത്ത  ജലസംഭരണിയില്‍ വീണ് മരിച്ച യുവാവിന്റെ നിരാലംബമായ കുടുംബത്തിന് നഗരസഭാധികൃതര്‍ അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യവുമായി പൊതുപ്രവര്‍ത്തകന്‍ കെ.എം. രഘുനാഥ് തലശേരി പ്രസ് ഫോറം ഹാളില്‍വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 അപകട മരണം സംഭവിച്ച് പത്ത് ദിവസം പിന്നിട്ടിട്ടും ഉത്തരവാദപ്പെട്ടവര്‍ ആരും കുടുംബത്തിനെ സഹായിക്കാന്‍ എത്തിയിട്ടില്ലെന്ന് രഘുനാഥ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സ്പോര്‍ട്സ് കാര്‍ണിവലിനായി സ്റ്റേഡിയം അലങ്കരിക്കാനെത്തിയ ഇലക്ട്രിഷ്യനായ പാനൂര്‍ നു ഞ്ഞബ്രം പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിന്‍ കുമാര്‍ (24 ) ഇക്കഴിഞ്ഞ ഡിസമ്പര്‍ 26 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അഗ്നിശമന സേനയ്കായി പണിത 20 അടി ഉയരമുള്ള നിറയെ വെള്ള മുണ്ടായിരുന്ന ജലസംഭരണിയില്‍ വീണു മരിച്ചത്.

നിര്‍ധന കുടുംബത്തിന്റെ ആശ്രയമായിരുന്നു സജിന്‍ കുമാര്‍. അമ്മ ചന്ദ്രി ശാരീരിക അവശതയിലാണ്. അച്ചന്‍ കൂലി വേല ചെയ്താണ് കുടുംബം പോറ്റുന്നത്. അപകട മരണം സംഭവിച്ച് പത്ത് ദിവസം പിന്നിട്ടിട്ടും ഉത്തരവാദപ്പെട്ടവര്‍ ആരും കുടുംബത്തിനെ സഹായിക്കാന്‍ എത്തിയിട്ടില്ലെന്ന് രഘുനാഥ് പറഞ്ഞു.

 ഡി..ജി.പി., മുഖ്യമന്ത്രി ഉള്‍പെടെ പരാതി നല്‍കിയെങ്കിലും സ്ഥലം പോലീസ് പോലും വിവരം അന്വേഷിക്കാന്‍ സജിന്‍ കുമാറിന്റെ വീട്ടില്‍ എത്തിയില്ല.അധികൃതര്‍ആരും തിരിഞ്ഞു നോക്കുന്നില്ലെങ്കില്‍ കുടുംബത്തെ സഹായിക്കാന്‍ പൊതുജനങ്ങളെ സമീപിച്ച് സാമ്പത്തിക സമാഹരണം നടത്തുമെന്നും കാവുംഭാഗം വാവാച്ചി മുക്ക് സ്വദേശിയായ രഘുനാഥ് അറിയിച്ചു.

 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലശ്ശേരി കടലില്‍ തോണി മറിഞ്ഞു മരിച്ചു കാണാതായ ഉമ്മലില്‍ മമ്മൂട്ടിയുടെ കുടുംബത്തിന് ഉള്‍പെടെ സര്‍ക്കാരില്‍ നിന്നും ധനസഹായം സംഘടിപ്പിച്ചു നല്‍കിയ കാര്യം രഘുനാഥ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Tags