കൂത്തുപറമ്പ് വട്ടിപ്രത്ത് ക്വാറി തകർന്ന് രണ്ട് വീടുകൾക്ക് നാശനഷ്ടം
കണ്ണൂർ: കൂത്തുപറമ്പിനടുത്ത് വട്ടിപ്രത്ത് ക്വാറിയുടെ ഒരു ഭാഗം തകർന്ന് വെള്ളം ഒഴുകി ഒരു വീട് പൂർണമായും തകർന്നു. മറ്റൊരു വീടിന് ഭാഗികമായ കേടുപാടുകൾ പറ്റി. മാവുള്ളകണ്ടി ബാബുവിന്റെ വീടാണ് പൂർണമായും തകർന്നത്. പ്രസീദ് എന്ന ആളുടെ വീടിന്റെ മേൽക്കൂരയും തകർന്നു. നാല് വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ക്വാറിയിൽ ഒരു ഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീണപ്പോൾ വെള്ളം പുറത്തേക്ക് തള്ളി വന്നതാണ് ദുരന്ത കാരണം എന്ന് സംശയിക്കുന്നു. വീടുകളിൽ നിന്നും ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അഗ്നിശമനസേനയും പൊലിസും സംഭവ സ്ഥലത്ത് ദുരന്തനിവാരണ പ്രവർത്തനം നടത്തുന്നു.ആളപായമില്ല നേരത്തെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഈ ക്വാറിക്കെതിരെ പ്രദേശവാസികൾ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്ന പരാതിയുണ്ട്.