പുതിയങ്ങാടിയിൽ വീട്ടുമതിലിന് ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

google news
A young man died after his bike crashed into the wall of his house in Puyyangadi

പഴയങ്ങാടി:പുതിയങ്ങാടി ബസ്റ്റാൻഡിനു സമീപത്തെ  വീട്ടുമതിലിൽ  ബൈക്ക് ഇടിച്ച് യുവാവ് മരണമടഞ്ഞു. മാട്ടൂൽ നോർത്ത്  കക്കാടൻ ചാലിലെ എബിൻ കെ ജോൺ (23) ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. 

കൂടെ ബൈക്കിൽ സഞ്ചരിച്ച  സുഹൃത്തായ പൂവത്തിൻ ചാലിൽ ആകാശിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവൺമെന്റ്  മെഡിക്കൽ കോളേജ്  പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച പുലർച്ചെയാണ്  അപകടമുണ്ടായത്. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags