പുഷ്പൻ്റെ കുടുബാംഗങ്ങൾക്ക് സാന്ത്വനവുമായി മുഖ്യമന്ത്രി
Sep 30, 2024, 22:56 IST
കണ്ണൂർ : കൂത്തുപറമ്പ് സമരത്തിലെ രക്തസാക്ഷി ചൊക്ളി മേന പ്രത്തെ പുതുക്കുടി പുഷ്പൻ്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
ചൊക്ലി മേനപ്രത്തെ പുതുക്കുടി വീട്ടിലെത്തിയാണ് മുഖ്യമന്ത്രിബന്ധുക്കളെ ആശ്വസിപ്പിച്ചത്.വീടിന് മുൻപിലെ പുഷ്പൻ്റെ ഛായാചിത്രത്തിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി.
സ്പീക്കർ എ എൻ ഷംസീർ,സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പ മുണ്ടായിരുന്നു.പുഷ്പൻ്റെ മൃതദേഹം സംസ്കരിച്ച സ്ഥലവും മുഖ്യമന്ത്രി സന്ദർശിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയത്.