പുരോഗമന സാഹിത്യ സംഘം 1000 സര്‍ഗാത്മക സദസുകള്‍ നടത്തും

google news
byif

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 26 മുതല്‍ ജനുവരി രണ്ടുവരേ 'വരൂ മാനവിക  ഇന്ത്യക്കായ്' എന്ന ആശയം ഉയര്‍ത്തി ജില്ലയില്‍ 1000 സര്‍ഗാത്മക സദസുകള്‍ സംഘടിപ്പിക്കുന്നു. 27ന് വൈകുന്നേരം അഞ്ചിന് കുളപ്പുറം ഗ്രന്ഥാലയത്തില്‍ എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

ക്യാംപയിനിന്റെ ഭാഗമായി 1000 ഗ്രന്ഥശാല കേന്ദ്രങ്ങളില്‍ സര്‍ഗാത്മക സദസുകള്‍ക്ക് രൂപം നല്‍കും. പ്രഭാഷണങ്ങള്‍ക്ക് പുറമെ കലാസാഹിത്യ അവതരണങ്ങള്‍ നടക്കും. ജില്ലയിലെ എഴുത്തുകാര്‍, കലാകാരന്‍മാരാ ഗ്രന്ഥശാല സാംസ്‌കാരിക പ്രവര്‍ത്തകര്‍ സദസുകളില്‍ പങ്കാളികളാകുമെന്ന് എം.കെ മനോഹരന്‍, പി.കെ വിജയന്‍, കെ.പി പ്രദീപ് കുമാര്‍, പി.ടി രാജേഷ്, ടി.പി വേണുഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags