പൊതു ഇടങ്ങൾ നാടിൻ്റെ ഐക്യത്തിന്റെ കാഹളം മുഴക്കണം:ഷാഫി പറമ്പിൽ എം.പി
Oct 10, 2024, 10:18 IST
കണ്ണൂർ :ഓരോ പൊതു ഇടങ്ങളും നാടിൻ്റെഐക്യത്തിന്റെ നാടിന്റെ ഐക്യത്തിന്റെ കാഹളമാണ് മുഴക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. കണ്ണൂർ ദസറയുടെ ഏഴാം ദിനത്തിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു .
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടേത് എന്ന് വിളിക്കാൻ കണ്ണൂർ ദസറ പോലെയുള്ള പൊതു ഇടങ്ങൾ കൂടുതൽ ഉണ്ടാവണമെന്നും അവ കണ്ടാണ് നമ്മുടെ കുട്ടികൾ വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടെ ഇരിക്കുന്നവന്റെ മതമോ ജാതിയോ തിരയാത്ത നിലത്ത് ഒരു തരി മണ്ണ് പോലും വീഴാൻ അനുവദിക്കാത്ത വിധം ചേർന്നു നിൽക്കുന്ന ഇത്തരം ഇടങ്ങളാണ് ഈ നാടിൻ്റെ സ്വത്തായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.