പി.എസ്.സി പരീക്ഷയെഴുതാൻ പോയ യുവതിയെ കാണാതായി
Nov 20, 2024, 11:15 IST
ചെറുപുഴ: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മീന്തുള്ളിയിലെ കെ.വി.ജോസഫിന്റെ മകള്‍ കണിയാമ്പറമ്പില്‍ വീട്ടില്‍ ജോസ്‌നയെയാണ്(29) കാണാതായത്.
ഇന്നലെ രാവിലെ 10.30 ന് പി.എസ്.സിപരീക്ഷയെഴുതാന്‍ പോയ ജോസ്‌ന പയ്യന്നൂരില്‍ എത്തിയശേഷം ഇടവരമ്പ് എല്‍.പി സ്‌ക്കൂളിലേക്ക് പോകുകയാണെന്ന് വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു.പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.