ക്രിമിനൽ - ക്വട്ടേഷൻ സംഘങ്ങൾക്ക് സംരക്ഷണം ഒരുക്കി സംസ്ഥാനത്ത് പാർട്ടി വാഴ്ച്ച നടപ്പിലാക്കുന്നു: എൻ കെ പ്രേമചന്ദ്രൻ എം പി

Protecting criminal-quotation gangs and enforcing party rule in the state: NK Premachandran MP
Protecting criminal-quotation gangs and enforcing party rule in the state: NK Premachandran MP

കണ്ണൂർ: ക്രിമിനൽ - ക്വട്ടേഷൻ സംഘങ്ങൾക്ക് സംരക്ഷണം ഒരുക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് ആർഎസ്പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ.പെരിയ ഇരട്ട കൊലപാതകകേസിൽ ശിക്ഷിക്കപ്പെട്ടവരെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ജയിലിലെത്തി സ്വീകരിച്ചത് ഇതിനെ സാധൂകരിക്കുന്നതാണ്. 

സംസ്ഥാനത്ത് നിയമവാഴ്ച്ചയുടെ സ്ഥാനത്ത് പാർട്ടി വാഴ്ച്ചയാണ് നടക്കുന്നത്. അൻവറിന്റെ നിലപാടിനോട് യോജിപ്പില്ലെങ്കിലും പാർട്ടിക്കൊപ്പം നിന്നില്ലെന്നതിനാലാണ് അൻവറിന്റെ അറസ്റ്റിലേക്കെത്തിച്ചേർന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതി നിരക്ക് വർധനക്കെതിരെയും നികുതി ഭീകരതയും കേരള സർക്കാരിന്റെ ഭരണ തകർച്ചയും ആരോപിച്ച് ആർ എസ് പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ അധ്യക്ഷനായി. 'ആർഎസ്പി കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കൽ അഗസ്തി, , ജില്ലാ സെക്രട്ടറി വി മോഹനൻ , ജോൺസൺ പി തോമസ്, പി വിജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

Tags