ഗവേഷണ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം : സെനറ്റ് അംഗം

knr surya
knr surya


കണ്ണൂര്‍: കണ്ണൂർ സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധി സൂര്യ അലക്സ് വൈസ് ചാന്‍സലര്‍  പ്രൊഫ. കെ.കെ സാജുവിന് നിവേദനം നല്‍കി. അര്‍ദ്ധവാര്‍ഷിക ഫീസില്‍ കുത്തനെ ഉണ്ടായ വര്‍ദ്ധനവ്‌ പിന്‍വലിക്കണമെന്നും  ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുള്ള മാനദണ്ഡം രണ്ട് അനുകൂല റിവ്യൂ എന്നതില്‍ നിന്ന് മൂന്ന് അനുകൂല റിവ്യൂ എന്ന മാറ്റം അനാവശ്യമായ കാലതാമസത്തിന് ഇടയാക്കിയിരിക്കുകയാണന്നും ഇത് പരിഹരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 പി.എച്ച്.ഡി കോഴ്സ് വര്‍ക്കില്‍ കൂടുതലായി രണ്ട് പേപ്പറുകള്‍ ഉള്‍പ്പെടുത്തിയെങ്കിലും അവയെ കരിക്കുലവുമായി ബന്ധിപ്പിക്കുന്ന ദിശാബോധം ഉണ്ടായിട്ടില്ലെന്നും പഠിപ്പിക്കാന്‍ ആവശ്യത്തിനു അധ്യാപകരും സെഷനുകളും  ഇല്ലാത്തത് ഗവേഷണത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടെന്നും സൂര്യ അലക്സ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 

വൈസ് ചാൻസലറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന്  പ്രൊഫ.കെ.കെ സാജു ഉറപ്പ് നൽകി.

Tags