സ്വകാര്യ മൂലധനത്തെ ആശ്രയിക്കാതെ കേരളത്തിന് ഇനി മുന്‍പോട്ടുപോകാനാവില്ല : എം.വി ഗോവിന്ദന്‍

ksta

കണ്ണൂര്‍:  അധ്യാപകരുടെ സംഘടതി ശക്തി വിളിച്ചോതി കെ. എസ്. ടി. എ സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. സംസ്ഥാനത്തിന് ഇനി കേന്ദ്രസര്‍ക്കാരിനെ മാത്രം ആശ്രയിച്ചു മുന്‍പോട്ടുപോകാന്‍ കഴിയില്ലെന്ന്  സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

കണ്ണൂര്‍ ഇ.കെ നായനാര്‍ അക്കാദമിയില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍( കെ. എസ്.ടി. എ) സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം സ്വന്തം കാലില്‍ നില്‍ക്കാനുളള ശേഷി കാണണം. അതിനാണ് വിദ്യാഭ്യാസം അജന്‍ഡയാായയെടുത്തത്. വിജ്ഞാനസമൂഹത്തിനെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റണം. പുതിയൊരു വാക്കാണ് ഇതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സ്വകാര്യസംരഭങ്ങളുമായി മുന്‍പോട്ടുപോകാന്‍ കഴിയണം. ആയിരക്കണക്കിന് തൊഴില്‍ നല്‍കാന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കു കഴിയും. നമ്മുടെ കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ഇതുതെളിയിച്ചതാണ്. മുതലാളിത്വ വ്യവസ്ഥിതിയില്‍ ഇതിന് പല പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലുംആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇതിലൂടെ കഴിഞ്ഞു.  ഒരു ബൈജു രവീന്ദ്രന്‍ മാത്രമല്ല ഒട്ടനവധിയാളുകള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കടന്നുവരേണ്ടതുണ്ട്.

കേരളത്തിലെ ഇരുപതുലക്ഷത്തോളം അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി വരികയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

 സ്വകാര്യമൂലധനമുപയോഗിച്ചു കേരളത്തിന് വളര്‍ച്ചയ്ക്കു ഉപയോഗിക്കാം.മൂന്ന് ലക്ഷം കോടി രൂപ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാനുളള ബോധപൂര്‍വ്വമുളള പദ്ധതിയാണ് ബഡ്ജറ്റില്‍ മുന്‍പോട്ടുവെച്ചത്. ഇതുകേട്ടപ്പോള്‍ ചില മാധ്യമങ്ങള്‍ക്ക് തലചുറ്റലുണ്ടായി. അതെങ്ങനെയാണ് മൂന്ന് ലക്ഷം കോടി രൂപ ഉപയോഗിക്കാന്‍ കഴിയുകയെന്നാണ് അവര്‍ ചോദിക്കുന്നത്. സഹകരണ മേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തവും കേരളത്തിന്റെ വളര്‍ച്ചയ്ക്കു ഉപയോഗിക്കാം.

 സാമൂഹിക ജീവിതത്തിന് പ്രശ്‌നമില്ല, ജനാധിപത്യജീവിതത്തിന് പ്രശ്‌നമില്ലാത്ത ഇത്തരം മൂലധനം ഉപയോഗിക്കാന്‍ തന്നെയാണ് തീരുമാനം. സ്വകാര്യമൂലധനം ഉപയോഗിക്കുന്നത് ശരിയാണോയെന്നാണ് ചോദ്യം ഇവരൊക്കെ ഏതുലോകത്താണ് ജീവിക്കുന്നത്.

 57-ലെ സര്‍ക്കാരാണ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇതെല്ലാം കേരളത്തില്‍ അനിവാര്യമായ കാര്യമാണ്. വിദേശസര്‍വകലാശാലയും അനിവാര്യമായ കാര്യമാണ്. വിദ്യാഭ്യാസ, ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരിക തന്നെയാണ് സര്‍ക്കാര്‍ നയമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

 ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ്  ഡി.സുധീഷ് അധ്യക്ഷനായി. സംഘാടക സമിതി ചെയ്ര്‍മാന്‍ എം.വി ജയരാജന്‍ സ്വാഗതം പറഞ്ഞു.  മുന്‍ എം.പി പി.കെ ശ്രീമതി, എന്‍ ചന്ദ്രന്‍, വി.കെ സനോജ്, സി.ഹര്ികൃഷ്ണന്‍, എം. എ അജിത്ത് കുമാര്‍, പി.കെ മുരളീധരന്‍ തുടങ്ങിയവര്‍  പങ്കെടുത്തു. സംസ്ഥാനജനറല്‍ സെക്രട്ടറി എന്‍.ടി ശിവരാജന്‍ സ്വാഗതം പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച്ച രാവിലെ ഒന്‍പതരയ്ക്ക് നായനാര്‍ അക്കാദമിയില്‍ സംസ്ഥാനപ്രസിഡന്റ് ഡി.സുധീഷ് പതാക ഉയര്‍ത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എം.വി ജയരാജന്‍ അധ്യക്ഷനായി.

 തുടര്‍ന്ന്‌രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ സമ്മേളനപ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി.സംസ്ഥാനത്തെ ഒരു ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ചു ആയിരം പേരാണ് നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ ആനത്തലവട്ടം ആനന്ദന്‍ സ്മാരക നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Tags