വയനാടിനൊരുകൈത്താങ്ങായി കണ്ണൂർജില്ലയിലെ സ്വകാര്യ ബസ്സുകൾ ഓഗസ്റ്റ് 17 ന് കാരുണ്യയാത്ര നടത്തും
കണ്ണൂർ :വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ വെച്ച് കൊടുക്കാൻ കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ്സുകൾ ആഗസ്ത് 17ന് കാരുണ്യയാത്ര നടത്തുമെന്ന് ജില്ലാബസ്സുടമസ്ഥ സംഘം അസോസിയേഷൻ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു .
സംസ്ഥാന ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി കഴിഞ്ഞ മാസം തൃശ്ശൂരിൽ യോഗം ചേർന്നാണ് വീടു നഷ്ടപ്പെട്ടവർക്ക് 25വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് 17ന് ജില്ലയിൽ കാരുണ്യയാത്ര നടത്തുന്നത്. കാലത്ത് 9-30 ന് താവക്കര പുതിയ ബസ്സ് സ്റ്റാന്റിൽ കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ സ്വകാര്യബസ്സുകളുടെ കാരുണ്യയാത്ര ഉദ്ഘാടനം ചെയ്യും. കാരുണ്യയാത്രയിലൂടെകിട്ടുന്ന പണം അടുത്ത ദിവസം സംസ്ഥാന ഫെഡറേഷനെ ഏല്പിക്കാനും അതു വഴി വീട് നിർമ്മിച്ചു നൽകുവാനുമാണ് തീരുമാനം.
ജീവകാരുണ്യ പ്രവൃത്തിയിൽകണ്ണൂർ ജില്ലയിലെ മുഴുവൻ ബസ്സുടമകളും ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.പ്രസിഡണ്ട് പി പി മോഹനൻ, വൈസ് പ്രസിഡണ്ട് കെ പി മുരളിധരൻ , സെക്രട്ടറി കെ പി മോഹനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.