സ്വകാര്യ ബസിൽ നിന്നും യാത്രക്കാരിയുടെ മാല കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

Tamil Nadu natives arrested for trying to remove passenger's necklace from private bus
Tamil Nadu natives arrested for trying to remove passenger's necklace from private bus

കണ്ണൂർ : സ്വകാര്യ ബസ് യാത്രക്കാരിയുടെ മാല കവരാൻ ശ്രമിച്ച മൂന്നു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. പാവന്നൂർ-കണ്ണൂർ റൂട്ടിലോടുന്ന ബസ് യാത്രക്കാരിയായ പുതിയതെരു കാഞ്ഞിരത്തറ സ്വദേശിനിയുടെ മൂന്നര പവൻ മാല കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ രാധ, കറുപ്പായി, മഹാലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്.

മോഷണ ശ്രമം പരാജയപ്പെട്ടതോടെ ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മറ്റു യാത്രക്കാർ തടഞ്ഞു വച്ച്‌ ബസ് ടൗണ്‍ സ്റ്റേഷനിലെത്തിച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു. ടൗണ്‍ സി. ഐ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്.ഐ രേഷ്മ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പിടിയിലായവർ മോഷണ ശ്രമം നടത്തിയതായി സമ്മതിക്കുകയായിരുന്നു. മറ്റ് ചില മാല കവർച്ചാ കേസുകളിലും ഇവർ പ്രതികളാണെന്ന് സംശയമുണ്ട്. എടക്കാട് മുൻപ് നടന്ന ഒരു മാല കവർച്ചയില്‍ ഇവരുടെ സി സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Tags