കണ്ണൂരിൽ മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങി

google news
zzz

കണ്ണൂര്‍: കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബഹുജന പങ്കാളിത്തത്തോടെയുള്ള മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഉദ്ഘാടനം മേയര്‍ മുസ്‌ലിഹ് മഠത്തില്‍ താവക്കര പുതിയ ബസ് സ്റ്റാന്റിന് സമീപം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി.ഇന്ദിര, മുന്‍ മേയര്‍ ടി.ഒ.മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ശ്രീലത,സിയാദ് തങ്ങള്‍,

സുരേഷ്ബാബു എളയാവൂര്‍,  , എസ്.ഷഹീദ, ക്ലീന്‍സിറ്റി മാനേജര്‍ പി.പി.ബൈജു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ഡി.അജിത്ത്, സി.ആര്‍.സന്തോഷ്‌കുമാര്‍, ആര്‍.ഫിയാസ്, കെ.വിജേഷ്, രേഷ്മ രമേശന്‍, പി.ഷീന എന്നിവര്‍ നേതൃത്വം നല്‍കി.

Tags