കണ്ണൂർ ദസറയിൽ ഇന്ന് പ്രസീത ചാലക്കുടിയെത്തും
കണ്ണൂർ : കണ്ണൂർ ദസ്സറയിൽ ഇന്ന് വൈകുന്നേരം 5 30ന് സാംസ്കാരിക സമ്മേളനം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ വി ധനേഷ്, സിനിമാ താരം ദീപക് പറമ്പോൾ എന്നിവർ മുഖ്യാതിഥികളാവും.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ അധ്യക്ഷത വഹിക്കും. വിവിധ പാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ശ്രീ ശങ്കരാ തിരുവാതിര ടീം കണ്ണൂർ അവതരിപ്പിക്കുന്ന തിരുവാതിര, നിവേദ്യ ചെന്നൈ അവതരിപ്പിക്കുന്ന ഭരതനാട്യം, കണ്ണൂർ കോർപ്പറേഷൻ സായംപ്രഭ അവതരിപ്പിക്കുന്ന ഡാൻഡിയ നൃത്തം, നൈനികാ ദീപക് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, നന്ദ ആൻഡ് അനഘ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ് എന്നിവയ്ക്ക് ശേഷം പ്രസീത ചാലക്കുടി നയിക്കുന്ന പതി ഫോക്ക് ബാൻഡ് എന്നിവ അരങ്ങേറും.