പി. രാമകൃഷ്ണനെ അനുസ്മരിച്ച് കോൺഗ്രസ് പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

പി. രാമകൃഷ്ണനെ അനുസ്മരിച്ച് കോൺഗ്രസ് പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
പി. രാമകൃഷ്ണനെ അനുസ്മരിച്ച് കോൺഗ്രസ് പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

കണ്ണൂർ: കെ പി സി സി ജനറൽ സെക്രട്ടറിയും, മുൻ ഡിസിസി പ്രസിഡണ്ടുമായ പി രാമകൃഷ്ണന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ പ്രൊഫ.എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും ആദർശനിഷ്ട കാത്തുസൂക്ഷിച്ച പി ആർ ഏത് കാര്യവും വെട്ടിതുറന്ന് പറയാൻ ആർജ്ജവം കാണിച്ച അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

 വി എ നാരായണൻ, പി ടി മാത്യു,അഡ്വ. ടി ഒ മോഹനൻ , ചന്ദ്രൻ തില്ലങ്കേരി,രാജീവൻ എളയാവൂർ ,റിജിൽ മാക്കുറ്റി, മുഹമ്മദ് ബ്ലാത്തൂർ, അമൃത രാമകൃഷ്ണൻ , എം പി വേലായുധൻ,വി പി അബ്ദുൾ റഷീദ്, , പി ആറിന്റെ മകൾ ദിവ്യ ശ്രീകുമാർ, രാഹുൽ കായക്കൽ എന്നിവർ സംസാരിച്ചു.കെ പ്രമോദ്, സുദീപ് ജെയിംസ്, സുരേഷ് ബാബു എളയാവൂർ,ബിജു ഉമ്മർ, പി മാധവൻ മാസ്റ്റർ, കെ സി ഗണേശൻ ,വിജിൽ മോഹനൻ, കെ പി സാജു , രജിത്ത് നാറാത്ത്, മനോജ് കൂവേരി ,എം കെ മോഹനൻ,സി ടി ഗിരിജ ,കൂക്കിരി രാജേഷ്,എം പി അരവിന്ദാക്ഷൻ,  എ ടി നിഷാത്ത്, കല്ലിക്കോടൻ രാഗേഷ് , പി ആറിന്റെ സഹധർമ്മിണി ഷൈമലത,   മകൻ ദീപക് കൃഷ്ണ, ദീപ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
 

Tags