വാഹനാപകടത്തിൽ മരിച്ച പ്രഭാകരന് നാടിൻ്റെ യാത്രാമൊഴി
Oct 11, 2024, 14:05 IST
പരിയാരം: കാറിനിടിച്ച് റോഡില്‍ തെറിച്ചുവീണുടോറസ് ലോറിക്കടിയിൽപ്പെട്ട അതിദാരുണമായി മരിച്ച സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം ചട്യോള്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
മാതമംഗലം ടൗണില്‍ വാച്ച്‌റിപ്പേര്‍ ഷോപ്പ് നടത്തുന്ന ഓലയമ്പാടിയിലെ സി.പി.പ്രഭാകരനാണ്(45 )ഇന്നലെ രാവിലെ ഒൻപതിന് കുറ്റൂര്‍ കൂവപ്പയിൽ അപകടത്തിൽപ്പെട്ടത്.വീട്ടില്‍ നിന്ന് മാതമംഗലത്തേക്ക് വരികയായിരുന്നു പ്രഭാകരന്‍.പരേതനായ കെ.പി.കൃഷ്ണന്‍ നമ്പ്യാര്‍-സി.പി.നാരായണിയമ്മ ദമ്പതികളുടെ മകനാണ്.ഭാര്യ: അഖില.മക്കള്‍: സൂര്യദേവ്, ദേവ് കൃഷ്ണ(ഇരുവരും വിദ്യാര്‍ത്ഥികള്‍).സഹോദരങ്ങള്‍: ശാരദ, മുരളി, മോഹനന്‍, സുജാത, പരേതനായ വിജയന്‍.