ഹിന്ദുവിലെ ലേഖനത്തിന് പിന്നിൽ പി.ആർ ഏജൻസിയല്ല, മുഖ്യമന്ത്രി തന്നെ : കെ.സുധാകരൻ

Not the PR agency behind the article in The Hindu, but the Chief Minister himself: K. Sudhakaran
Not the PR agency behind the article in The Hindu, but the Chief Minister himself: K. Sudhakaran

കണ്ണൂർ : ഹിന്ദു ദേശീയ പത്രത്തിൽ മലപ്പുറം ജില്ലയ്ക്കെതിരെ പരാമർശങ്ങളുള്ള വിവാദ ലേഖനത്തിന് പിന്നിൽ മുഖ്യമന്ത്രി തന്നെയാണെന്ന അതി രൂക്ഷമായ വിമർശനവുമായി കെ സുധാകരൻ. മുഖ്യമന്ത്രിക്ക് പി ആർ. ഏജൻസിയുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

കണ്ണൂർ മഹാത്മ മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നേരിട്ട് പറഞ്ഞ കാര്യമാണിത്. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാൻ ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. ഇത്ര മാത്രം ആത്മാർത്ഥതയില്ലാത്ത സത്യസന്ധന ല്ലാത്ത ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ടാവില്ല നേരത്തെ ഇടതുപക്ഷത്തിൻ്റെ മുഖ്യമന്ത്രിയായ ഇഎം ശങ്കരൻ നമ്പുതിരിപാടിനെയും അച്ചുതമേനോൻ, അച്ചുതാനന്ദൻ എന്നിവരെ കുറിച്ചു ഞങ്ങൾ ഇതു പറഞ്ഞിട്ടില്ല.

Not the PR agency behind the article in The Hindu, but the Chief Minister himself: K. Sudhakaran

പിണറായി വിജയനെപറയുന്നത് അദ്ദേഹം എന്തോ ഒരു ഭീകരജീവിയായിട്ടല്ല കോടികൾ ഉണ്ടാക്കുക മാത്രമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു. ശശിയെ കുറിച്ചു അൻവർ പറഞ്ഞ ആരോപണങ്ങൾ ശരിയാണ് കണ്ണൂരുകാർക്ക് ശശിയെ അറിയാം. ശശിയെ എന്തിനാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് ശശിയെ പാർട്ടി സസ്പെൻഡ് ചെയ്തത്. ഇപ്പോൾ ശശി പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് യോഗ്യനാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഓഫിസിൽ വരുന്ന സ്ത്രീകളുടെ നമ്പറുകൾ വാങ്ങി ശശി അപമര്യാദയായി പെരുമാറുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. ശശിയെ സംബന്ധിച്ചു നേരത്തെ ഇത്തരം ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

പിണറായി വിജയൻ്റെ ബി ജെ പി ബന്ധം പുത്തരിയല്ലെന്നും അദ്ദേഹം 1977 ൽ കുത്തുപറമ്പിൽ പിണറായി മത്സരിച്ചത് ബി.ജെ.പി പിൻതുണയോടെയാണെന്നും സുധാകരൻ ആരോപിച്ചു. ഇതിനു ശേഷവും പിണറായി മത്സരിക്കുമ്പോൾ അന്നത്തെ ജന സംഘത്തിൻ്റെ പിൻതുണ ലഭിച്ചിരുന്നുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Tags