പി.പി മുകുന്ദൻ സമാധാനത്തിനായി എല്ലാവരെയും ഒരുമിപ്പിച്ച നേതാവ്: സുരേഷ് ഗോപി
കണ്ണൂർ : സംഘ ആദർശങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും തനിക്ക് വഴികാട്ടിയായത് പി പി മുകുന്ദനാണെന്ന് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി പറഞ്ഞു.കണ്ണൂർ ചെമ്പർ ഹാളിൽ പിപി മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കണ്ണൂരിന്റെ സംഘർഷ രാഷ്ട്രീയത്തിൽ സമാധാനത്തിന്റെ വലിയ സാധ്യതകൾ കണ്ട് എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു .ആശയപരമായ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിൽക്കുമ്പോഴും സമാധാനപരമായ ജീവിത സാഹചര്യം നിലനിർത്താനുള്ള സാധ്യതകളാണ് അദ്ദേഹം എപ്പോഴും തേടിയത്.
പി മുകുന്ദൻറെ ജീവിതം തനിക്ക് വ്യക്തിപരമായ നഷ്ടം തന്നെയാണെന്നും അത് കേവലം അലങ്കാരപ്രയോഗം അല്ലെന്നും അദ്ദേഹം പറഞ്ഞു പി പി മുകുന്ദൻറെ പേരിൽ ഒരു എൻഡോമെന്റ് നടപ്പാക്കുകയാണെങ്കിൽ അതിലേക്ക് പത്തുവർഷം നൽകുന്നതിനായി രണ്ടര ലക്ഷം രൂപയും അദ്ദേഹം സദസ്സിൽ വച്ച് വാഗ്ദാനം ചെയ്തു . സുരേഷ് ഗോപി ഒഴികെ രാഷ്ട്രീയ ഭേദമന്യേ ആരെയും ഈ എൻഡോമെന്റായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽബി ജെ പി ജില്ലാ അധ്യക്ഷൻഎൻ ഹരിദാസ് അധ്യക്ഷത വഹിച്ചു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ സമിതി അംഗങ്ങളായ പി കെ വേലായുധൻ എ ദാമോദരൻ, സി രഘുനാഥ് സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി,ആർഎസ്എസ് പ്രാന്തസംഘചാലക് അഡ്വ.കെ കെ ബാലറാം ബിജെപി സംസ്ഥാന സമിതി അംഗം കെ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.