പി.പി ദിവ്യ രാജി വയ്ക്കണം: ദേശീയപാതയിൽ ബി.ജെ.പി കുത്തിയിരുപ്പ് സമരം നടത്തി

PP Divya should resign: BJP staged a sit-in on the national highway
PP Divya should resign: BJP staged a sit-in on the national highway

കണ്ണൂർ : എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ പള്ളിക്കുന്ന് ദേശീയപാത ഉപരോധിച്ചു .ഇതു കാരണം ദേശീയപാതയിൽ ഗതാഗതം മുടങ്ങി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹകസമിതി അംഗം  പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത്. പൊലിസ് ഇവരെ അറസ്റ്റു ചെയ്തു നീക്കിയതോടെയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.

Tags