പി പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണം :കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

PP Divya must be arrested immediately: Youth Congress march riots in Kannur, police use water cannon
PP Divya must be arrested immediately: Youth Congress march riots in Kannur, police use water cannon

കണ്ണൂർ:കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. ജില്ലാ പഞ്ചായത്ത് മുൻപ്രസിഡൻ്റ് പി പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച്ച പകൽ പന്ത്രണ്ടിന് നടത്തിയ കമ്മിഷണർ ഓഫിസ് മാർച്ചിലാണ് പ്രവർത്തകരും പൊലീസുമായി വ്യാപക  സംഘർഷമുണ്ടായത്. 

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തക പിരിച്ചുവിടാൻ പൊലീസ് പല തവണജലപീരങ്കി പ്രയോഗിച്ചു. തളാപ്പിലെ ഡിസിസി ഓഫീസിൽ നിന്നും പതിനൊന്നര മണിയോടെയാണ് യൂത്ത് കോൺഗ്രസ് മാർച്ച് തുടങ്ങിയത് .കമ്മീഷണർ ഓഫീസിനു മുന്നിൽ മാർച്ച് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. 

മാർച്ച് ഡിസിസി പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു .വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു തുടർന്നാണ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത്. കയ്യിലുണ്ടായിരുന്ന കൊടികളുടെ പൈപ്പുകൾ  പ്രവർത്തകർ പൊലീസിനു നേരെ എറിഞ്ഞു. തുടർന്ന് പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. ചില പ്രവർത്തകർ ബാരിക്കേഡ് മറികടന്നതത് പോലീസുമായി സംഘർഷത്തിന് ഇടയാക്കി .ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു . 

PP Divya must be arrested immediately: Youth Congress march riots in Kannur, police use water cannon

ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പോലീസ് പ്രവർത്തകരെ തടഞ്ഞത്. ജില്ലാ പഞ്ചായത്തിന് അടുത്തുള്ള ഗേറ്റ് പ്രവർത്തകർ പലവട്ടം മറികടക്കാൻ ശ്രമിച്ചു. ബാലീസുമായി ഉന്തും തള്ളും ഉണ്ടായി. പന്ത്രണ്ടരമണിയോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. വി രാഹുൽ , റോബർട്ട് വെള്ളാർപ്പള്ളി, മഹിത മോഹൻ , മനോജ് കുമാർ കൂവേരി , വി വി പുരുഷോത്തമൻ , രാഹുൽ കായക്കൂൽ, ഫർഹാൻ മുണ്ടേരി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

PP Divya must be arrested immediately: Youth Congress march riots in Kannur, police use water cannon

Tags