ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ടിൽ പൂൾഡ് ക്യാമ്പസ് പ്ലേസ്മെന്റ് നടത്തും
Sep 25, 2024, 15:17 IST
കബ്ലൂർ: ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വെച്ച് ബി ഇ/ ബി ടെക്/എം സി എ / ബിസി എ / ബി എസ് സി കമ്പ്യൂട്ടർ സയൻസ് / എം എസ് സി കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും ബിരുദം അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയവർക്കായി പൂൾഡ് ക്യാമ്പസ് പ്ലേസ്മെന്റ് സംഘടിപ്പിക്കുന്നു. മംഗലാപുരം ആസ്ഥാനമായുള്ള ഗ്ലോ ടച്ച് ടെക്നോളജിസ് ഒക്ടോബർ 1 നാണ് 100 ൽ കൂടുതൽ ഒഴിവിലേക്കായി ക്യാമ്പസ് പ്ലേസ്മെന്റ് നടത്തുന്നതെന്ന് പ്രിൻസിപ്പാൾ ഡോ.ബി ഡി ബിമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 91 9895 84 3421 നമ്പറിൽ ബന്ധപ്പെടുക. ഡോ. വി നവ്യ, ഡോ. നിഷിത ആനന്ദ്, അശ്വിൻ പ്രകാശ്, എം പി ഷജീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.