പൂക്കോത്ത് തെരു മുണ്ട്യക്കാവിലെ ഒറ്റക്കോല മഹോത്സവം :'ചുരിക' റീൽ പ്രകാശനം ചെയ്തു

Ottakola Mahotsavam at Pookoth Teru Mundyakkav: 'Churika' Reel Released
Ottakola Mahotsavam at Pookoth Teru Mundyakkav: 'Churika' Reel Released

തളിപ്പറമ്പ: പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം നടക്കുന്ന പൂക്കോത്ത് തെരു മുണ്ട്യക്കാവിലെ ഒറ്റക്കോല മഹോത്സവത്തിൻ്റെ ഭാഗമായി സോഷ്യൽ മീഡിയ പബ്ലിസിറ്റി കമ്മിറ്റി ഇറക്കിയ  റീൽ - 'ചുരിക' പ്രകാശനം ചെയ്തു .

പൂക്കോത്ത് കൊട്ടാരം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ  പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം  ബാലകൃഷ്ണൻ ആഘോഷ കമ്മിറ്റി ചെയർമാൻ പി മോഹനചന്ദ്രന് നല്കി പ്രകാശനം നിർവ്വഹിച്ചു. 

ദേവസ്വം സെക്രട്ടരി സി നാരായണൻ,ആഘോഷ കമ്മിറ്റി രക്ഷാധികാരി കെ രമേശൻ,ജനറൽ കൺവീനർ യു ശശീന്ദ്രൻ ,കൺവീനർ എം ഉണ്ണികൃഷ്ണൻ,ട്രഷറർ എ പി വത്സരാജ്, സോഷ്യൽ മീഡിയ പബ്ലിസിറ്റി അംഗം പി രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Tags