പൊന്ന്യം ചന്ദ്രന്റെ പത്താമത്തെ പുസ്തകം പ്രമുഖരുടെ ആത്മഹത്യ കതിരൂരില്‍ സന്തോഷ് ഏച്ചിക്കാനും പ്രകാശനം ചെയ്തു

പൊന്ന്യം ചന്ദ്രന്റെ പത്താമത്തെ പുസ്തകം പ്രമുഖരുടെ  ആത്മഹത്യ കതിരൂരില്‍ സന്തോഷ് ഏച്ചിക്കാനും പ്രകാശനം ചെയ്തു

 കണ്ണൂര്‍: പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന്റെ  പത്താമത്തെ പുസ്തകം പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം പ്രകാശനം ചെയ്തു. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം പ്രകാശനം ചെയ്തു.

സന്തോഷ് ഏച്ചിക്കാനത്തില്‍ നിന്നും ചലച്ചിത്രനിരൂപകന്‍ വി കെ ജോസഫ് പുസ്തകം ഏറ്റു വാങ്ങി. സമകാലീന രാഷ്ട്രീയ പരിസരവും, സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളും വ്യക്തമാക്കുന്ന 14 കഥകളുടെ സമാഹാരമാണ് പുസ്തകം. തൃശൂരിലെ ഗ്രീന്‍ബുക്ക്‌സാണ്് പുസ്തകത്തിന്റെ പ്രസാദകര്‍.

പൊന്ന്യം ചന്ദ്രന്റെ അഞ്ചുപുസ്തകങ്ങള്‍ ചിത്ര കലയെ അടിസ്ഥാനമാക്കിയുള്ളതും, മൂന്നെണ്ണം നോവലുകളും രണ്ടെണ്ണം ചെറുകഥാ സമാഹാരങ്ങളുമാണ്. കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി സനില്‍ അധ്യക്ഷനായി. കാരായി രാജന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ദൃശ്യ പത്മനാഭന്‍ പുസ്തക പരിചയം നടത്തി. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ സ്വാഗതം പറഞ്ഞു. കെ കെ രമേശ്, ടി എം ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

Tags