തളിപ്പറമ്പ് തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ പൊങ്കാല നിവേദ്യ സമർപ്പണം ജനുവരി 20 ന്

google news
Trichambaram Vikrananthapuramതളിപ്പറമ്പ്  : തളിപ്പറമ്പ് തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ  മകരമാസത്തിലെ കാർത്തിക നാളിൽ നടത്തി വരുന്ന പൊങ്കാല നിവേദ്യ സമർപ്പണം ജനുവരി 20 ന് ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ആചാരപൂർവ്വം നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരുവേശ്ശി പുടയൂരില്ലത്ത് പ്രസാദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 

പൊങ്കാലയിൽ  പങ്കെടുക്കുവാനാഗ്രഹിക്കുന്നവർക്ക് മൺകലം, ചിരട്ടക്കയിൽ ഉൾപ്പെടെ ആവശ്യമായ സാധനങ്ങൾ മാതൃസമിതി പ്രവർത്തകർ തയ്യാറാക്കി നൽകുന്നതാണ്. പൊങ്കാല സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ 9446655276 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യണം. 20ന്  വൈകുന്നേരം 6 മണിക്ക് ക്ഷേത്ര സന്നിധിയിൽ ലക്ഷം ദീപം സമർപ്പണവും നടത്തും. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ രവീന്ദ്രൻ, വി.മദുസുധനൻ, പി.നാരായണൻ, പി.എം സോമൻ, സി.വി ദാമോദരൻ എന്നിവർ പങ്കെടുത്തു.

Tags