തനിക്ക് ലഭിച്ച മന്ത്രി സ്ഥാനം രാഷ്ട്രീയ സുതാര്യയ്ക്കുള്ള അംഗീകാരം : മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി

google news
kadanapally

കണ്ണൂർ : കോൺഗ്രസ് എസിന്റെ  രാഷ്ട്രീയ സുതാര്യതയ്ക്കും, സത്യസന്ധതയ്ക്കും എൽ.ഡി.എഫ് നേതൃത്വം നൽകിയ അംഗീകാരമാണ് സർക്കാറിലെ പ്രാതിനിധ്യമെന്ന് കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡണ്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

പദവിയും, വകുപ്പും കാലപരിധിയും നോക്കിയല്ല കോൺഗ്രസ് -എസ് അതിൻ്റെ നിലപാടിൽ ഉറച്ചു നിന്നത് . ആദർശത്തിന്റെ പദവികളിൽ  ലഭിച്ച ഈ പദവി തന്റെ പാർട്ടിക്കും, മുന്നണിക്കും സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 കോൺഗ്രസ് -എസ് കണ്ണൂർ ജില്ലാകമ്മിറ്റി കണ്ണൂരിൽ നൽകിയ സ്വീകരണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
ജില്ലാ പ്രസിഡണ്ട് കെ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ.പി.ആർ വേശാല, യു.ബാബു ഗോപിനാഥ്, കെ.എം.വി ജയൻ മാസ്റ്റർ, എം.ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ തില്ലങ്കേരി, കെ.പി.ദിലീപ്, കെ.വി.ദേവദാസ്, രാജീവൻകീഴ്ത്തള്ളി എൻ.സി.ടി.ഗോപീകൃഷ്ണൻ, എം.സുലോചന, റെനീഷ് മാത്യു, കെ.വി.ഗിരീഷ്, രാജീവൻ മാസ്റ്റർ, യു.പി.മുഹമ്മദ് കുഞ്ഞി.രാജേഷ് മാത്യു. കെ.സി.രാമചന്ദ്രൻ ,പി.രഘൂത്തമൻ ,ടി.രാജൻ, പി.ജയൻ, കെ.രാമചന്ദ്രൻ ,ഒതയോത്ത് രമേശൻ, ജയപ്രകാശ് മമ്പറം, അച്ചുതൻ, അബ്ദുൾ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂർ കാൽടെക്സ് പരിസരത്ത് നിന്ന് ബാൻഡ് വാദ്യത്തോടെ മന്ത്രിയെ സ്വീകരിച്ച് തെക്കീബസാറിലെ പരിപാടി സ്ഥലത്തേക്ക് ആനയിച്ചു.

Tags