തലശേരിയിൽ മൊബൈൽ കടയിൽ കവർച്ച നടത്തിയ പ്രതിയെ യു.പിയിൽ നിന്നും പൊലിസ് സാഹസികമായി പിടികൂടി
തലശേരി : വൻകവർച്ചക്കാരനെ അതിസാഹസികമായി തലശേരി ടൗൺ പൊലിസ് സംഘം പിടികൂടി.തലശേരിയിൽ നിന്നും കവർച്ച നടത്തി ഉത്തർപ്രദേശിയിലെ റായ് ബറേലിയിൽ ഒളിച്ച് താമസിക്കുകയായിരുന്ന പ്രതിയെയാണ് തലശേരിയിൽ നിന്നും പോയ പൊലിസ് സംഘം മൽപിടുത്തിലൂടെ അതിസാഹസികമായി പിടികൂടിയത്.
ഉത്തർപ്രദേശ് റായ് ബറേലി സ്വദേശി മാവു ഗർഭി സൂരജ് വർമ്മ (28) യൊന് ണ് പൊലിസ് സംഘം കസ്റ്റഡിയിലെടുത്ത് തലശേരിയിൽ എത്തിച്ചത്. കഴിഞ്ഞ ജൂൺ മാസം തലശേരിരി മുകുന്ദ് മല്ലർ റോഡിലെ നെക്‌സ്റ്റ് എന്ന മൊബൈൽ ഷോപ്പ് കുത്തി തുറന്ന് വില കൂടിയ മൊബൈൽ, മെമ്മറി കാർഡുകൾ സ്മാർട്ട് വാച്ച് തുടങ്ങിയവ കവർച്ച നടത്തിയ കേസിലെ പ്രതിയാണ് സൂരജ് വർമ്മ സി.സി.ടി.വി.ദൃശ്യങ്ങൾ മുഖേനയാണ് പ്രതിയെ തിരിച്ചറിഞ്ഞതും. എ.സി.പി.ഷഹൻ ഷയുടെമേൽ നോട്ടത്തിൽ എസ്.ഐ.ടി.കെഅഖിലാണ് അന്വേഷണം നടത്തിയത്. എസ്.ഐ. വി.ടിമോഹൻ എസ്.പി.ഒ.ഷമേജ്, സി.പി.ഒ.മാരായ ഹിരൺ, പുനീത് തുടങ്ങിയ സംഘമാണ് ഉത്തർപ്രദേശിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.