പള്ളൂരിൽ നിന്നും 5800 ലിറ്റർ ഡീസൽ കടത്തവെ മിനിലോറി പൊലീസ് പിടികൂടി

google news
dfhg

തലശേരി: മാഹിയിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 5800 ലിറ്റർ ഡീസൽ കണ്ണൂർ സിറ്റി പോലീസ് വിവരം നൽകിയതിനെ തുടർന്ന് പള്ളൂർ പോലീസ് പിടികൂടി . പളളൂർ മേഖലയിലെ പെട്രോൾ പമ്പിൽ നിന്നും അനധികൃതമായി ടിപ്പർ ലോറിയിൽ കടത്താൻ ശ്രമിച്ച 5800 ലിറ്റർ ഡീസലാണ് കണ്ണൂർ സിറ്റി  പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗം പള്ളൂർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
ടിപ്പർ ലോറിയിൽ പ്രത്യേക രീതിയിൽ സജ്ജീകരിച്ച 1000 ലിറ്ററിന്റെ മൂന്ന് വലിയ സ്‌ക്വയർ ബാരലിലും 200 ലിറ്ററിന്റെ 14 വലിയ പ്ലാസ്റ്റിക് കാനിലുമായാണ് ഡീസൽ കടത്താൻ ശ്രമിച്ചത്. 

വാഹനത്തെ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി ചൊക്ലി സ്റ്റേഷൻ അതിർത്തിക്ക് സമീപം പള്ളൂർ സ്റ്റേഷന്റെ പരിധിയിലുള്ള  ഒഴിഞ്ഞ പറമ്പിൽ  വാഹനം ഓടിച്ചു കയറ്റി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും വാഹനം ഉപേക്ഷിച്ച്  ഓടിക്ഷപെടുകയായിരുന്നു. തുടർന്ന് പള്ളൂർ പോലീസ് സ്റ്റേഷനിൽ വിവരമറിക്കുയും വാഹനവും ഡീസലും കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.പ്രതികൾക്കായി പള്ളൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags