ഉപരോധ സമരത്തിനിടെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അനുമതിയില്ലാതെ മോചിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

jithin police
jithin police

കണ്ണൂർ:  പൊലിസ് സ്റ്റേഷൻ ഉപരോധ സമരത്തിനിടെ അറസ്റ്റു ചെയ്ത  യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അനുമതിയില്ലാതെ മോചിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്തെ ഡ്രൈവർ ജിതിൻ ശ്യാമിനെയാണ് പത്തനംതിട്ട ജില്ല പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

കഴിഞ്ഞ  സപ്തംബർ ആറിന് യൂത്ത് കോൺഗ്രസ്  സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് പൊലിസ്  അറസ്റ്റ് ചെയ്ത പ്രവർത്തകരെ പോലീസ് ബസിൽ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനായി സ്റ്റേഷനടുത്ത് ബസ് നിർത്തിയിട്ട സമയത്താണ് പൊലിന വാഹനത്തിന്റെ ഡ്രൈവറായ അഴിക്കോട് സ്വദേശി ജിതിൻ ശ്യാം യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഖിലിനെ മോചിപ്പിച്ച സംഭവം ഉണ്ടായത്. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സ്റ്റേഷനിലേക്ക് മാറ്റവേ കൂടെയുണ്ടായിരുന്ന മറ്റ് പൊലീസുകാരോട് ഇയാൾക്ക് സംഘർഷത്തിൽ പങ്കില്ലെന്നും വിട്ടയക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

മറ്റ് പോലീസുകാരുടെ എതിർപ്പിനിടെ അഖിലിന് മോചിതനാവാൻ അവസരമൊരുക്കുകയും ചെയ്തിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് ബസിൽ കയറ്റുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ  ശേഖരിച്ചിരുന്നു.

Tags