മമ്മാക്കുന്നില്‍ ഓട്ടോഡ്രൈവറെ കാണാതായെന്ന ഭാര്യയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

google news
police

തലശേരി: മമ്മാക്കൂന്നില്‍  ഓട്ടോറിക്ഷ ഡ്രൈവറെ കാണാതായെന്ന ഭാര്യയുടെ പരാതിയില്‍ എടക്കാട് പൊലിസ്  കേസെടുത്തു അന്വേഷണമാരംഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ വാഴയില്‍ അസീസിനെയാണ് വെളളിയാഴ്ച്ച രാവിലെ പത്തുമണിമുതല്‍ കാണാതായത്. 

ഓട്ടോറിക്ഷ നന്നാക്കാനെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ അസീസ് ശനിയാഴ്ച്ച ഉച്ചയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് ഭാര്യ സുഹ്‌റ പൊലിസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് എടക്കാട്  പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. അസീസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Tags