കണ്ണൂര്‍ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

aryan missing, kannur ,case
aryan missing, kannur ,case

പൂക്കൊത്തുതെരു സ്വദേശി ആര്യനെ

കണ്ണൂര്‍: തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്കൂള്‍ യൂണിഫോം ആണ് ആര്യൻ ധരിച്ചിരുന്നത്. കൈവശം സ്കൂള്‍ ബാഗമുണ്ട്. ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Tags