അമ്മായിഅമ്മയെ മർദ്ദിച്ചു ; കണ്ണൂരിൽ മരുമകൾക്കെതിരെ കേസെടുത്തുത്ത് പോലീസ്
Oct 14, 2024, 15:59 IST
എടക്കാട് : പാചകം ചെയ്യുന്നതിലെ തർക്കത്തെ തുടർന്ന് അമ്മായിയമ്മയെ മർദ്ദിച്ചു പരുക്കേൽപ്പിച്ച മരുമകൾക്കെതിരെ എടക്കാട് പൊലിസ് കേസെടുത്തു.
കഴിഞ്ഞ 12 ന് രാവിലെ 6.30ന് ചെമ്പിലോട് തന്നടയിലെ വീട്ടിൽ നിന്നും മർദ്ദനമേറ്റുവെന്ന കെ രമണിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. മകൻ്റെ ഭാര്യ ഷബ്ന യ്ക്കെതിരെ യാണ് പൊലിസ് കേസെടുത്തത്. ഭക്ഷണം പാചകം ചെയ്യാൻ പ്രത്യേക പാത്രം നൽകാത്ത വൈരാഗ്യത്താൽ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൊണ്ടുമർദ്ദിച്ചുവെന്നാണ് പരാതി.