തലശ്ശേരി പുന്നോലിൽ ദുരുഹ സാഹചര്യത്തിൽ 17 വയസുകാരി ട്രെയിൻ തട്ടി മരിച്ചനിലയിൽ; പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

police have registered a case and started investigation in the death of a 17year old girl who was hit by a train in Punnol
police have registered a case and started investigation in the death of a 17year old girl who was hit by a train in Punnol

ഇതുവഴി കടന്നുപോകുന്ന ഒരു ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് പെൺകുട്ടി പാളത്തിന് സമീപം വീണു കിടക്കുന്നത് കണ്ടെത്തിയത്.

തലശ്ശേരി: തലശ്ശേരി പുന്നോൽ റെയിൽവേ ഗേറ്റിനു സമീപം പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പുന്നോൽ റെയിൽവെ ഗേറ്റിന് സമീപത്തെ ഹിറഹൗസിൽ ഇസ്സയെ(17) യാണ് ബുധനാഴ്ച്ച പുലർച്ചെ 2.30 ന് റെയിൽപാളത്തിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. 

പഴയങ്ങാടി വാദിഹുദാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് ഇസ്സ. പുന്നോലിലെ ഫുക്രുദ്ദീൻ മൻസിലിൽ പി.എം അബ്ദുൾ നാസർ - മൈമുന ദമ്പതികളുടെ മകളാണ്. പെൺകുട്ടിക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അസുഖമുള്ളതായി ബന്ധുക്കൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. 

police have registered a case and started investigation in the death of a 17year old girl who was hit by a train in Punnol

വർഷങ്ങൾക്ക് മുൻപ് പുന്നോലിൽ നടന്ന പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തിൽ പങ്കെടുത്ത കൊച്ചുകുട്ടിയായിരുന്ന ഇസ ഏറെ ശ്രദ്ധ നേടിയിരുന്നു. സമരക്കാരെ പൊലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്യുമ്പോൾ ഇസയും അവർക്കൊപ്പമുണ്ടായിരുന്നു. 

ഇതുവഴി കടന്നുപോകുന്ന ഒരു ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് പെൺകുട്ടി പാളത്തിന് സമീപം വീണു കിടക്കുന്നത് കണ്ടെത്തിയത്. ഉടൻ റെയിൽവെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. റെയിൽവെ അധികൃതർ അറിയിച്ചതിനെ തുടർന്ന് ന്യൂ മാഹി പൊലിസ് സ്ഥലത്തെത്തി മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഇഫ്തിഖർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).

Tags