സ്ത്രീകളെ അപമാനിച്ച് പ്രസംഗിച്ച കോൺഗ്രസ് നേതാവിനെതിരെ പൊലിസ് കേസെടുത്തു

roshi joy

കണ്ണൂർ: കോൺഗ്രസ് വിജയാഹ്ളാദ പ്രസംഗത്തിനിടെ സ്ത്രീകളെ അപമാനിക്കും വിധം പൊതുവേദിയിൽ പ്രസംഗിച്ച മുൻപഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ ചെറുപുഴയിലെ റോഷി ജോസിനെതിരെ പോലീസ് കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് ഭാരവാഹി കോലുവള്ളിയിലെ രാധാ മോഹൻ്റെ പരാതിയിലാണ് കേസെടുത്തത്. 

ഇക്കഴിഞ്ഞ നാലിന് വൈകുന്നേരം 6.15 നായിരുന്നു പരാതിക്കാസ്പദമായ സംഭവം. പുളിങ്ങോം ടൗണിൽ പ്രസംഗിക്കുന്നതിനിടെയാണ് സ്ത്രീകളെ അസഭ്യ ഭാഷയിൽ അന്തസിനെ ഹനിക്കും വിധം ഇയാൾ വിദ്വേഷപ്രസംഗം നടത്തിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Tags