തലശേരിയിൽ പത്രം ഏജന്റായ വയോധിനെ മുഖം മൂടി ധരിച്ചെത്തി അക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

google news
police have arrested two persons who assaulted a newspaper a

തലശ്ശേരി : തലശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊളശ്ശേരി കളരിമുക്കിൽ    കഴിഞ്ഞ അഞ്ചാം തീയ്യതി പുലർച്ചെ അഞ്ചു മണിക്ക് പത്രം ഏജന്റായ വയോധികനെ മുഖം മൂടി ധരിച്ചെത്തി അക്രമിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മിഥുൻ എസ് വി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ദേശാഭിമാനി പത്രം ഏന്റായ സുരേന്ദ്ര ബാബുവിനെ പ്രതികൾ കണ്ണിൽ പൂഴി എറിഞ്ഞ ശേഷം വടി കൊണ്ട്  അടിച്ച് തലയ്ക്കും കൈക്കും ഗുരുതരമായി  പരിക്കേൽപ്പിക്കുകയായിരുന്നു.

വടക്കുമ്പാട് ഷിന്റോ നിവാസിൽ ഷിന്റോ സുരേഷ് (33)  വടക്കുമ്പാട്, കാവും ഭാഗം ജലജ നിവാസിൽ ജെ. ആർ വിജിൻ (35) എന്നിവരാണ അറസ്റ്റിലായത്  തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മിഥുൻ എസ് വി  സി പി ഒമാരായ  മനീഷ്, അരുൺ എന്നി പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

Tags