പൊലിസ് പീഡനം അതിരുകടക്കുന്നു : കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ്സുകൾ ഡിസംബർ 10 ന് പണിമുടക്കും

Police harassment goes beyond limits: Private buses in Kannur district will go on strike on December 10
Police harassment goes beyond limits: Private buses in Kannur district will go on strike on December 10

കണ്ണൂർ: കണ്ണൂർ ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെ ഏകപക്ഷീയമായി സത്യാവസ്ഥയറിയാതെ ഫോട്ടൊയെടുത്ത് അമിത ഫൈൻ ഈടാക്കി പൊലിസ് പീഡിപ്പിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 10 ന് ജില്ലയിലെ സ്വകാര്യ ബസ്സുകൾ സൂചനയായി ഒരു ദിവസം സർവ്വീസ് നിർത്തി വെക്കാൻ തീരുമാനിച്ചതായി ബസ്സുടമകൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അന്യായ നടപടിക്കെതിരെ ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി നൽകീട്ടും അനുകൂല നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇന്നലെ ബസ്സുടമസ്ഥ സംഘം കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന് സർവ്വീസ് നിർത്തി വെക്കാൻ തീരുമാനിച്ചതെന്നും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ഡിസംബർ 18 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെക്കാനും തീരുമാനിച്ചതായിജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് പറഞ്ഞു.

തോട്ടട നടാൽ എൻഎച്ച് 66 റോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിര രാമചന്ദ്രൻ കടന്നപ്പള്ളിയുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലെ ഉറപ്പിന്റെഭാഗമായാണ് ബസ്സുടമകളും ഏക്ഷൻ കമ്മിറ്റിയും സംയുക്തമായിനടത്തിയ സമരം പിൻവലിച്ചത്. എന്നാൽ അന്നെടുത്ത തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറുന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും ഒ കെ യൂപി സ്കൂളിന്നടുത്ത് അണ്ടർ പാസ് നിർമ്മിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായിവീണ്ടും മുന്നോട്ടു പോകാനാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ തീരുമാനമെന്നും രാജ്കുമാർ പറഞ്ഞു.

ഭാരവാഹികളായ കെ ഗംഗാധരൻ , പി കെ പവിത്രൻ ,കെ പി മുരളി, ടി എം സുധാകരൻ എന്നിവരും വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.

Tags