സർവീസിൽ നിന്നും വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പും അനുമോദനവും നൽകി

google news
സർവീസിൽ നിന്നും വിരമിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് യാത്രയയപ്പും അനുമോദനവും നൽകി

കണ്ണൂർ:കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും സംയുക്തമായി കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പും രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പോലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥരെ ആദരിക്കൽ ചടങ്ങും ഏർപ്പെടുത്തി.  

പോലീസ് സൊസൈറ്റി ഹാളിൽ നടത്തിയ ചടങ്ങ് കണ്ണൂർ റെയിഞ്ച് ഡിഐജി തോംസൺ ജോസ്  ഉദ്ഘാടനം ചെയ്തു.  സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനെ ചടങ്ങിൽ വച്ച് ആദരിച്ചു. 

കേരള പോലീസ് അസോസിയേഷൻ സെക്രട്ടറി കെ രാജേഷ് അധ്യക്ഷത വഹിച്ചു. എസിപി ടി കെ രത്നകുമാർ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന  സെക്രട്ടറി പി രമേഷ്, പി വി രാജേഷ്, വി സിനീഷ്, കണ്ണൂർ ജില്ല പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ടി രജീഷ് ,കേരള പോലീസ് അസോസിയേഷൻ ട്രഷറർ കെ പി രാജേഷ് എന്നിവർ സംസാരിച്ചു
 

Tags