രാമന്തളിയിൽ പൊലിസിൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തി കൈയ്യേറ്റം ചെയ്ത മൂന്ന് പേർക്കെതിരെ കേസെടുത്തു
കണ്ണൂർ: രാമന്തളിയിൽരാത്രി കാലപട്രോളിംഗിനിടെ പോലീസ് സംഘത്തെ കൃത്യനിർവഹണംതടസ്സപ്പെടുത്തി കയ്യേറ്റത്തിന് മുതിർന്ന മൂന്നു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.രാമന്തളികക്കം പാറയിലെ വിപിന്‍, വൈശാഖ്, നിതിന്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പി. ശ്രീഹരിയുടെ പരാതിയിൽകേസെടുത്തത്.
മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി ഓപ്പറേഷൻ ഡി. ഹണ്ട്പ ട്രോളിംഗിനിടെ ബുധനാഴ്ച്ച രാത്രി 10.55 ന് രാമന്തളി കക്കംപാറസ്വാമിമഠം ബസ് സ്‌റ്റോപ്പിന് സമീപത്താണ് സംഭവം.സ്ഥലത്ത് നിർത്തിയിട്ട നിലയിൽ കാണപ്പെട്ട കെ. എൽ. 86.ബി.5803 നമ്പർ ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേരേയും പരിശോധിക്കാനെത്തിയ പോലീസ് സംഘത്തെ പിടിച്ച് തള്ളി ഡൂട്ടി തടസ്സപ്പെടുത്തിയതോടെ പോലീസ് നൈറ്റ് പട്രോളിംങ്ങ് ഓഫീസര്‍ക്ക് വിവരം കൈമാറുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നൈറ്റ് പട്രോളിംഗ് ഓഫീസറേയും തള്ളിമാറ്റിയ യുവാക്കൾ ഇരുളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതികള്‍ക്കെതിരെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുക്കുകയായിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പയ്യന്നൂർ പൊലിസ് അറിയിച്ചു.