പോളണ്ടിലേക്ക് ജോലിവാഗ്ദ്ധാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു

google news
Police

 ചക്കരക്കല്‍: പോളണ്ടിലേക്ക്‌വിസയും  ജോലിയും  വാഗ്ദ്ധാനം ചെയ്തു ചേലോറ  സ്വദേശിയായ യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിിയില്‍ ചക്കരക്കല്‍ പൊലിസ് രണ്ടുപേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. സെലിബ്രേവന്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉടമ ബെന്നി മാളിയേക്കല്‍, വറീദ് എന്നിവര്‍ക്കെതിരെയാണ് പൊലിസ്  കേസെടുത്തു അന്വേഷണ മാരംഭിച്ചത്.

പോളണ്ടില്‍ ജോലിവാഗ്ദ്ധാനം ചെയ്തു വിവിധ കാലയളവിലായി ബാക്ക് അക്കൗണ്ടു വഴി രണ്ടേകാല്‍ലക്ഷം രൂപ വാങ്ങി വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. 2022-ഒക്‌ടോബര്‍ മുതല്‍ 2023-നവംബര്‍ വരെയുളള കാലയളവിലാണ്പണംവാങ്ങുകയും എന്നാല്‍ ജോലിയോ വിസയോ ലഭിച്ചില്ലെന്നുമാണ് പരാതി. യുവാവിന്റെ പരാതിയില്‍കേസെടുത്ത് അന്വേഷണമാരംഭിച്ചതായി ചക്കരക്കല്‍ സി. ഐ ശ്രീജിത്ത് കോടേരി അറിയിച്ചു.

Tags