പോക്സോ കേസിലെ പ്രതിക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു

court
court

തളിപറമ്പ്: പത്തുവയസുകാരിയെ  ലൈംഗിക പീഡനത്തിനിരയാക്കിയ കേസില പ്രതിയായ യുവാവിന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പുളിങ്ങോം പാലാതടം കോളനിയിലെ പള്ളിവീട്ടില്‍ ഹൗസില്‍ കുമാരന്റെ മകന്‍ സുനില്‍(32)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.2017 ലെ ഓണക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിനെ തുടർന്ന്പ്രതി കൂറേക്കാലം ഒളിവിലായിരുന്നു.അന്നത്തെ പയ്യന്നൂര്‍ സി.ഐയായിരുന്ന എം.പി.ആസാദാണ് പ്രാഥമിക അന്വേഷണം നടത്തിയത്.പിന്നീട് ചെറുപുഴ എസ്.ഐ എം.എന്‍.ബിജോയിയാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി

Tags