പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് മുഖവൈകല്യ ശസ്ത്രക്രിയാ ക്യാംപ് 30ന് കണ്ണൂരിൽ

Pochapan Charitable Trust facial deformity surgery camp on 30th in Kannur
Pochapan Charitable Trust facial deformity surgery camp on 30th in Kannur

കണ്ണൂർ: പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജസ്റ്റിസ് കെ.എസ് ഹെഗ്ഡേ ചാരിറ്റബിൾ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് പുനരാരംഭിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എല്ലാ മാസവും രണ്ട്, നാല് ശനിയാഴ്ച്ചകളിൽ ഹൃദയം, വൃക്ക, ശ്വാസകോശം, നാഡി. അസ്ഥി, ഇ എൻ.ടി മറ്റു വിഭാഗങ്ങളുടെ എച്ച്.ഒ.ഡി പ്രൊഫസർ, അസി.പ്രൊഫസർമാർ എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കും.

ഇതിൻ്റെ ഭാഗമായി നവംബർ 30 ന് രാവിലെ ഒൻപതു മണി മുതൽ 12 മണി വരെ മുഖ വൈകല്യ ക്യാംപ് നടത്തും. പടന്ന പാലം പോച്ചപ്പൻ സെൻ്ററിൽ ഡിസംബർ 14 ന് ന്യൂറോ, ഇ.എൻ ടി ക്യാംപുകൾ രാവിലെ 9 മുതൽ 12 മണി വരെ നടക്കും.

കണ്ണൂർ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 30 ശതമാനം ഇളവോടു കൂടി ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ എന്നിവ നൽകും. ആവശ്യക്കാർ പേർ രജിസ്റ്റർ ചെയ്തു സൗജന്യ കാർഡ് കൈപ്പറ്റണം.

ഫോൺ നമ്പർ: 8547145941, 9447283039. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഉ മേഷ്പോച്ചപ്പൻ, ക്യാംപ് കോർഡിനേറ്റർ പി.കെ പ്രേമ രാജ്, മാനേജർഷൈനി സാബു എന്നിവർ പങ്കെടുത്തു.

Tags