പ്‌ളസ്ടൂ പരീക്ഷാഫലം, കണ്ണൂരിന് സംസ്ഥാനത്ത് അഞ്ചാംസ്ഥാനം

google news
Plus two exam result Kannur ranks 5th in the state

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയില്‍ 81.05 ശതമാനം വിജയം. 31,628 പേര്‍ പരീക്ഷ എഴുതിയതില്‍ 25,635 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. 3,427 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 

അഞ്ച് വിദ്യാര്‍ഥികള്‍ 1200 ല്‍ 1200 മാര്‍ക്കും നേടി. കഴിഞ്ഞ വര്‍ഷം 85.52 ശതമാനമായിരുന്നു വിജയ ശതമാനം. ഈ വര്‍ഷം അത് 81.05 ശതമാനമായി കുറഞ്ഞു. വിജയ ശതമാനത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ കണ്ണൂരിന് അഞ്ചാം സ്ഥാനമാണുള്ളത്. 

കഴിഞ്ഞവര്‍ഷം മൂന്നാം സ്ഥാനത്തായിരുന്നു കണ്ണൂര്‍: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എസ്. എസ്. എല്‍.സി പരീക്ഷാഫലത്തില്‍ കണ്ണൂര്‍ സംസ്ഥാന തലത്തില്‍ തന്നെ രണ്ടാംസ്ഥാനം നിലനിര്‍ത്തിയിരുന്നു.

Tags