പി കെ പി ഉസ്താദ് ഉറൂസ് മുബാറക്കിന് സെപ്തംബർ നാലിന് കൊടിയേറും
കണ്ണൂർ :ഉസ്താദുൽ അസാതീദ് ശൈഖുനാ പികെ പി ഉസ്താദിന്റെ മൂന്നാം ഉറൂസ് മുബാറക് സെപ്തംബർ നാലു മുതൽ 4 ദിവസങ്ങളിലായി പാപ്പിനിശ്ശേരി ഹിദായത്ത് കേന്ദ്ര മദ്രസ ക്യാമ്പസിൽ വിവിധ പരിപാടികളെ നടക്കുമെന്ന് രക്ഷാധികാരി സയ്യിദ് അസ്ലം തങ്ങൾ അൽമശ്ഹൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകുന്നേരം 5-30 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉൽഘാടനം ചെയ്യും. 5 ന് വൈകുന്നേരം 6-30 ന് സ്വലാത്ത് വാർഷികം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും 6 ന് വൈകുന്നേം 6-30 ന് മത പ്രഭാഷണം അസ് അദിയ്യ രക്ഷാധികാരി സയ്യിദ് അസ്ലം മശ്ഹൂർ തങ്ങളും ശനിയാഴ്ച രാവിലെ 9 മണിക്ക് മഖാം സിയാറത്തിന് ശേഷം നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്ത് ക്കോയ തങ്ങളും ഉൽഘാടനം ചെയ്യും .
എല്ലാ ദിവസവും മഖാം സിയാറത്തിന് ശേഷമാണ് പരിപാടികൾ ആരംഭിക്കുക. വിവിധ പണ്ഢിതന്മാരുടെ അനുഗ്രഹ പ്രഭാഷണങ്ങളും മത പ്രഭാഷണങ്ങളും വിവിധ ദിവസങ്ങളിലായി ഉണ്ടാവും .വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ കെ മുഹമ്മദ് ശരീഫ് ബാഖവി, വർക്കിംഗ് സിക്രട്ടറി എ കെ അബ്ദുൽ ബാഖി, വർക്കിംഗ് കൺവീനർ സി പി റഷീദ് പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷഹീർ പാപ്പിനിശ്ശേരി എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.