പി.കെ ശ്രീധരൻ്റെ 'ശ്രീബുദ്ധന്‍ ഭാരതത്തിന്റെ ഉജ്ജ്വല പ്രകാശം' പുസ്തക പ്രകാശനം 28 ന് കണ്ണൂരിൽ
Nov 26, 2024, 16:04 IST
കണ്ണൂര്‍ : കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ പി.കെ ശ്രീധരന്റെ ഒമ്പതാമത് പുസ്തകം ശ്രീബുദ്ധന്‍ ഭാരതത്തിന്റെ ഉജ്ജ്വല പ്രകാശം നവംബർ 28 ന് വൈകിട്ട് മൂന്നിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ പ്രകാശനം ചെയ്യും.
ദര്‍ശന സംഗമം 2024 എന്ന പേരില്‍ നടക്കുന്ന സമ്മേളനം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യും. എന്‍.ഇ സുധീര്‍ അധ്യക്ഷനാകും. സ്വാമി നന്ദാത്മജാനന്ദയാണ് പുസ്തകം ഏറ്റുവാങ്ങുന്നത്. അദ്വൈത ശിഖരം തേടി എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കുമെന്ന് എഴുത്തുകാരന്‍ പി.കെ ശ്രീധരന്‍, സി.എച്ച് വത്സലന്‍, മോഹനന്‍ പൊന്നമ്പേത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.