കണ്ണൂര്‍ കോര്‍പറേഷനില്‍ വീണ്ടും ഒറ്റയാള്‍ പ്രതിഷേധവുമായിപി.കെ രാഗേഷ് ; ഡെപ്യൂട്ടി മേയര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം തടസപ്പെടുത്തി

google news
ragesh

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഹാളില്‍ മുന്‍മേയറും ഡെപ്യൂട്ടി മേയറും സംയുക്തമായി വിളിച്ച വാര്‍ത്താ സമ്മേളനം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് വിമത നേതാവുമായ പി.കെ രാഗേഷ് ക്ഷണിക്കാതെ കടന്നുകയറി തടസപ്പെട്ടു. ബുധനാഴ്ച്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് സംഭവം.

മുന്‍മേയര്‍ ടി.ഒ മോഹനനും ഡെപ്യൂട്ടി മേയറും മേയറുടെ താല്‍ക്കാലിക ചുമതലയുമുളള ഷബീന ടീച്ചറും വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനമാണ് അലങ്കോലമായത്. കണ്ണൂര്‍കോര്‍പറേഷനെതിരെ കഴിഞ്ഞ ദിവസം സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാനാണ് സ്ഥാനമൊഴിഞ്ഞ മേയര്‍ ടി.ഒ മോഹനന്റെ നേതൃത്വത്തില്‍ അടിയന്തിര വാര്‍ത്താ സമ്മേളനം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വിളിച്ചു ചേര്‍ത്തത്.

എന്നാല്‍ ഇതിനിടെ ഇവിടേക്ക് കടന്നുവന്ന പി.കെരാഗേഷ് നഗരസഭയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെന്നനിലയില്‍ തനിക്കും പങ്കെടുക്കാന്‍ അവകാശമുണ്ടെന്നു അറിയിക്കുകയായിരുന്നു.

ഇതിനു ശേഷം മുന്‍മേയര്‍ ടി.ഒ മോഹനന്‍  എം.വി ജയരാജന്‍ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞെ മേയര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് പി.കെ രാഗേഷ് ഇടപെട്ടത്. തൊട്ടടുത്തുണ്ടായിരുന്ന വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ പി.കെ രാഗേഷിനെ തടയാന്‍ശ്രമിച്ചുവെങ്കിലും നടന്നില്ല.

രാഷ്ട്രീയ ആരോപണങ്ങള്‍ക്കു മറുപടി പറയാനാണെങ്കില്‍ യു.ഡി. എഫ് വേദിയിലാണ് വാര്‍ത്താസമ്മേളനം വിളിക്കേണ്ടതെന്നും പി.കെ രാഗേഷ് ആവശ്യപ്പെട്ടു. ഇതിനിടെയില്‍ ബഹളം വര്‍ധിച്ചതോടെയാണ് ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചതായി അറിയിച്ചത്.

ഇതിനു ശേഷം പി.കെ രാഗേഷുമായി സംസാരിക്കാന്‍ നീക്കാതെ മുന്‍മേയറോടൊപ്പം വന്നവര്‍ ഹാളില്‍ നിന്നും പുറത്തുപോവുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷമൊഴിവായത്.

Tags