പിണറായി ഭരണത്തില്‍ നരകകേരളമായി, എന്‍.ജി.ഒ സംഘ് പണിമുടക്കി കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തി

google news
പിണറായി ഭരണത്തില്‍ നരകകേരളമായി,  എന്‍.ജി.ഒ സംഘ് പണിമുടക്കി  കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂര്‍: സ്റ്റാട്ട്യുട്ടറി പെന്‍ഷന്  പകരം പങ്കാളിത്ത പെന്‍ഷന്‍ നിലനിര്‍ത്തിക്കൊണ്ട് പതിനെട്ടുശതമാനം ഡിഎ കുടിശ്ശിക വരുത്തി, ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ്, ലീവ് സറണ്ടര്‍, സിറ്റി കോംമ്പന്‍സെഷന്‍ അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ റദ്ദാക്കി, മെഡിസെപ്പ് അവതാളത്തിലാക്കുകയും ചെയ്ത് സിവില്‍ സര്‍വീസിനേ ദുരിത പൂര്‍ണമാക്കിയ രണ്ടാം പിണറായി സര്‍ക്കാര്‍ നവകേരളത്തെ  നരക കേരളമാക്കിയെന്ന് എന്‍ജിഒ സംഘ്സംസ്ഥാന സെക്രട്ടറി സജീവന്‍ ചാത്തോത്ത് പറഞ്ഞു. 

സൂചന പണിമുടക്ക് നടത്തിയ ഫെറ്റോ ജീവനക്കാരുടെയും അധ്യാപകരുടെയും പൊതുയോഗം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ടിയു ജില്ലാ പ്രസിഡന്റ് മനോജ് മണ്ണേരി, എന്‍ജിഒ ജില്ലാ സെക്രട്ടറി എം. നാരായണന്‍, എന്‍ജിഒ സംഘ്സംസ്ഥാന സമിതി അംഗം ജയപ്രകാശ്, കെജിഒ സംഘ് ജില്ലാ പ്രസിഡന്റ് സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 പണിമുടക്ക് നടത്തിയ അധ്യാപകരും ജീവനക്കാരും
കണ്ണൂരില്‍ പ്രകടനവും നടത്തി. എന്‍ജിഒ  സംസ്ഥാന സെക്രട്ടറി സജീവന്‍ ചാത്തോത്ത്, എന്‍ജിഒസംഘ് ജില്ലാ പ്രസിഡന്റ് ആര്‍.കെ. പ്രമോദ്, എന്‍ടിയു ജില്ലാ പ്രസിഡന്റ് മനോജ് മണ്ണേരി, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി എം. നാരായണന്‍,   കെ.കെ. സദാനന്ദന്‍, രജിലേഷ് മാറോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Tags