ജീവകാരുണ്യപ്രവര്‍ത്തകന്‍ മോഹന്‍ജിക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കും

google news
dh

കണ്ണൂര്‍:ലോകമാകെജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അമ്മു കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകന്‍ പി കെ മോഹന്‍കുമാര്‍ എന്ന മോഹന്‍ജിക്ക് ഇന്ന്  കണ്ണൂരില്‍ സ്വീകരണം നല്‍കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂര്‍ മലബാര്‍ റസിഡന്‍സിയിലാണ് സ്വീകരണം നല്‍കുക. 

അപകടത്തില്‍ മരണപ്പെട്ട മകളുടെ ഓര്‍മ്മക്കായാണ് 2003 ല്‍ പാലക്കാട് ആസ്ഥാനമായി അമ്മു കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചത്.ഇന്ത്യന്‍ സര്‍ക്കാരിന്റെ അംഗീകാരമുളള ഈ ചാരിറ്റബിള്‍ ട്രസ്റ്റിന് വിദേശരാജ്യങ്ങളിലും അംഗങ്ങളുണ്ട്. ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തോട്ടടഎസ് എന്‍ കോളജ് എന്നിവിടങ്ങളില്‍  ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നവരുടെ സഹകരണത്തോടെയാണ് കണ്ണൂരില്‍ സ്വീകരണം പരിപാടി ഒരുക്കിയിട്ടുള്ളത്.വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റിന്റെ കേരള ഹെഡ് സൂര്യ സുജന്‍, കെ ദാമോദരന്‍ മാസ്റ്റര്‍, കെ അനില്‍കുമാര്‍, സരള ശ്രീകുമാര്‍ ഹൈദരാബാദ്   എന്നിവര്‍ പങ്കെടുത്തു

Tags