കണ്ണൂരിൽ പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പെട്രോൾ പമ്പുടമ അറസ്റ്റിൽ

google news
hjkop

കണ്ണൂർ : കണ്ണൂരിലെ പെട്രോൾ പമ്പ് പാർട്ണറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായായിരുന്ന പെട്രോൾപമ്പുടമയെ  പോലീസ് അറസ്റ്റ് ചെയ്തു. കാൽടെക്സിലെ അശോക പെട്രോൾ പമ്പിൻ്റെ ഉടമയായ എം രാജീവനെയാണ് ടൌൺ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ ഏഴിന്  വൈകുന്നേരം ഓഫീസിൽ വെച്ച് മറ്റൊരു പാർട്ണറായ ചെറുപുഴയിലെ വിജയനെ വാക്കേറ്റത്തിന്നിടെ കൊടുവാൾകൊണ്ട് തലയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.സംഭവ ശേഷം ഒളിവിൽ പോയ രാജീവനെ ബംഗ്ളുരുവിൽ വെച്ചാന്ന് പിടികൂടിയത്

Tags