പേരാവൂർ മാരത്തൺ ഡിസംബർ 21 ന് നടക്കും: ലോഗോ പ്രകാശനം ചെയ്തു

Peravoor Marathon to be held on December 21: Logo released
Peravoor Marathon to be held on December 21: Logo released

കണ്ണൂർ:പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കനറാ ബേങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംമ്പർ21 ന് കാലത്ത് 6 മണിക്ക് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിന്നുമാരംഭിക്കുമെന്ന് ഫൗണ്ടേഷൻപ്രസിഡണ്ട് സ്റ്റാൻലി ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

പേരാവൂർ ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകൾ, പോലീസ്, ഫയർ ആന്റ് റെസ്ക്യൂ ടീം , വിവിധ സർക്കാർ സ്ഥാപനങ്ങൾ , സ്പോട്സ് ക്ലബ്ബുകൾ, കോളേജുകൾ, സ്കൂളുകൾ, സാമൂഹിക/സാംസ്കാരിക സംഘടകൾ എന്നിവ പരിപാടിയുടെ നടത്തിപ്പിന്നായികൈകോർക്കും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജാണ് ഇവന്റ് അമ്പാസിഡർ. 5000 ൽ പരം ഓട്ടക്കാരും അതിന്റെ മൂന്നിരട്ടി ജനക്കൂട്ടത്തേയുമാണ്  പ്രതീക്ഷിക്കുന്നത്. 

Peravoor Marathon to be held on December 21: Logo released

പത്തര കിലോമീറ്ററാണ് ഓട്ടത്തിന്റെ ദൈർഘ്യം. വിവിധ വിഭാഗങ്ങൾക്കായി പത്തര കിലോമീറ്ററിൽ പ്രൈസ് മണിയും കുടുംബങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി മൂന്നര കിലോമീറ്റർ ഫൺ റണ്ണും ക്രമീകരിച്ചിട്ടുണ്ട്. ഓപ്പൺ കാറ്റഗറിയിൽ 10,000 - 5000 - 3000 എന്ന ക്രമത്തിൽ ആദ്യത്തെ 3 സ്ഥാപനങ്ങൾക്കും അതിനു ശേഷം ഫിനിഷ് ചെയ്യുന്ന ആദ്യ 7 ഓട്ടക്കാർക്ക് 1000 രൂപ വീതവും നൽകും.ഇതേ ക്രമത്തിൽ വനിതാ വിഭാഗത്തിനു് സമ്മാനങ്ങൾ നൽകും. 18 വയസ്സിൽ താഴെയുള്ള ആൺ-പെൺ കുട്ടികൾക്ക്പ്രത്യേക ക്യാഷ് പ്രൈസ് നൽകും . ഓട്ടത്തിനൊടുവിൽ എല്ലാവർക്കും ഫിനിഷർ മെഡൽ ലഭിക്കും.

 ഓപ്പൺ കാറ്ററിയിൽ 600, ഫൺ കാറ്ററിയിൽ 400, 18 വയസിന് താഴെയുള്ളവർക്ക് 250 രൂപയുമാണ് റജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9447263904,9447805822 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.വാർത്താ സമ്മേളനത്തിൽ അജ്‌ഞു ബോബി ജോർജ് , ജനറൽ സിക്രട്ടറി എം സി കുട്ടിച്ചൻ. കനറാ ബേങ്ക് മാനേജർ ഗംഗാധരൻ ,അനൂപ് നാരായണൻ എന്നിവർ സംസാരിച്ചു.

Tags