പെരളശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു : യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Cars collide in Peralassery: Passengers miraculously escape
Cars collide in Peralassery: Passengers miraculously escape

പെരളശേരി : പെരളശേരി മൂന്ന് പെരിയ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച്ച രാവിലെ ഒൻപതു മണിക്കാണ് മൂന്നു പെരിയയിൽ നിന്നും വന്ന സ്വിഫ്റ്റ് കാർ ഐവർ കുളം പി.സി മുക്കിനടുത്തുള്ള തട്ടാൻ്റെ വളപ്പ് മുക്കിലേക്ക് തിരിയുകയായിരുന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചത്.

Cars collide in Peralassery: Passengers miraculously escape

ഇടിയുടെ ആഘാതത്തിൽ മൂന്ന് പെരിയ ഭാഗത്തുനിന്നും വന്ന കാർ തലകീഴായി മറിഞ്ഞു. കാർ ഡ്രൈവറായ  വെള്ളച്ചാൽ സ്വദേശി മനോജിന് പരുക്കേറ്റു.ഇയാളുടെ കൈകൾക്കാണ് പരുക്കേറ്റത്. രണ്ടാമത്തെ കാർ ഓടിച്ച വിനീതിന് പരുക്കേറ്റിട്ടില്ല. ഓടികൂടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ സ്വിഫ്റ്റ് കാർ പൂർണമായും തകർന്നു.

Tags