"ഡിജിറ്റൽ മീഡിയ: ജനപക്ഷ ബദലിൻ്റെ സൃഷ്ടി" ശിൽപശാല 22 ന് കണ്ണൂരിൽ നടത്തും

workshop prs
workshop prs

കണ്ണൂർ: പീപ്പിൾസ് മിഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിജിറ്റൽ മീഡിയ: ജനപക്ഷബദലിൻ്റെ സൃഷ്ടി എന്ന വിഷയത്തിൽ  ജൂൺ 22ന് ശില്പശാല നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി. 

ശനിയാഴ്ച്ച രാവിലെ 9.30ന് പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. ഉച്ചയ്ക്ക് 12.30 ന് ശില്പ‌ശാല അവസാനിക്കും. പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോ.പ്രബീർ പുർകായസ്ഥയും,  മുൻ ധനകാര്യ വകുപ്പ് മന്ത്രിയും സാമ്പത്തികവിദഗ്‌ധനുമായ ഡോ.ടി എം തോമസ് ഐസക്കും വിഷയങ്ങൾ അവതരിപ്പിക്കും. ഡോ. വിശിവദാസൻ എംപി ചടങ്ങിൽ അദ്ധ്യക്ഷം വഹിക്കും. 

പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഡോ.പ്രബീർ പുർകായസ്ഥയെ ആദരിക്കും. ഗവേഷകർ, പത്രപ്രവർത്തകർ, പ്രൊഫഷണലും ലൈബ്രറി പ്രവർത്തകർ തുടങ്ങിയവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.

ശക്തമായ ജനകീയ ഇടപെടലിന് കൂടി സാധ്യതയുള്ള ഇടമാണ് ഡിജിറ്റൽ മാധ്യമരംഗം. വ്യത്യസ്‌തങ്ങളായ സാധ്യതകളാണത് ഓൺലൈൻ മീഡിയ തുറന്നിടുന്നത്. എന്നാൽ സാമൂഹ്യവും ജനകീയവുമായ ഇടപ്പെടലുകളുടെ അഭാവം മേഖലയെ സാധാരണക്കാർക്ക് അന്യമാക്കി തീർത്തിരിക്കുകയാണ്. അതിനൊരുമാറ്റം വരുത്തുകയാണ് ശിൽപശാല കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ടികെ ഗോവിന്ദൻ മാസ്റ്റർ, പി കെ വിജയൻ, എം കെ മനോഹരൻ, മുകുന്ദൻ മഠത്തിൽ പങ്കെടുത്തു.

Tags